play-sharp-fill
എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമ്പോൾ വേണ്ട ഗ്രീന്‍ ബെല്‍റ്റും ബഫര്‍ സോണുമില്ലാതെ ബിപിസിഎല്‍ കൊച്ചി റിഫൈനറി: കമ്പനി സ്ഥാപിച്ചതു മുതല്‍ ദുരിതത്തിലായി നാട്ടുകാർ

എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമ്പോൾ വേണ്ട ഗ്രീന്‍ ബെല്‍റ്റും ബഫര്‍ സോണുമില്ലാതെ ബിപിസിഎല്‍ കൊച്ചി റിഫൈനറി: കമ്പനി സ്ഥാപിച്ചതു മുതല്‍ ദുരിതത്തിലായി നാട്ടുകാർ

സ്വന്തം ലേഖകൻ
കൊച്ചി :ബിപിസിഎല്‍ കൊച്ചി റിഫൈനറി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാതെ. എണ്ണ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമ്ബോള്‍ വേണ്ട ഗ്രീന്‍ ബെല്‍റ്റും ബഫര്‍ സോണുമില്ലാത്തതാണ് പ്രധാന ചട്ടലംഘനം.

കമ്ബനി സ്ഥാപിച്ചതു മുതല്‍ ദുരിതത്തിലാണ് അമ്ബലമുകളിലെ നാട്ടുകാര്‍.


1305 ഏക്കറിലാണ് പെട്രോളിയം കമ്ബനി വ്യാപിച്ചുകിടക്കുത്. അതീവ സുരക്ഷ വേണ്ട സ്ഥലം കൂടിയാണിത്. എന്നാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത് പൊതുറോഡിനോട് ചേര്‍ന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ നിന്ന് ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്താണ് ഭീമന്‍ പെട്രോളിയം പൈപ്പുകള്‍. അതീവ സുരക്ഷ വേണ്ട കമ്ബനി പൊതുമധ്യത്തില്‍ തുറസ്സായാണ് കിടക്കുന്നത്. റോഡിനും പെട്രോളിയം പൈപ്പുകള്‍ക്കുമിടയിലുള്ളത് ഒരു മതില്‍ മാത്രമാണ് ഉള്ളത്.

ക്രൂഡില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ സംസ്കരിച്ചെടുക്കുന്ന ഇത്തരം കമ്ബനികള്‍ മലിനീകരണ തോത് അനുസരിച്ച്‌ റെഡ് കാറ്റഗറിയില്‍ പെടുന്നവയാണ്. രാജ്യത്തെ ചട്ടങ്ങള്‍ അനുസരിച്ച്‌ ഈ സ്ഥാപനത്തിന് ചുറ്റും 500 മീറ്റര്‍ വീതിയില്‍ ഇടതൂര്‍ന്ന മരങ്ങള്‍ വെച്ചുപിടിപ്പിച്ച ഗ്രീന്‍ബെല്‍റ്റ് വേണം. കൂടാതെ 50 മീറ്റര്‍ ബഫര്‍ സോണും. ബിപിസിഎല്ലിന് ഇതൊന്നുമില്ലെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കണ്ടെത്തി രണ്ട് കോടി പിഴ വിധിച്ചതുമാണ്. എന്നിട്ടും കമ്ബനിക്ക് യാതൊരു കുലുക്കമില്ല. മതില്‍കെട്ടിന് പുറത്തുള്ള സ്വകാര്യ ഭൂമിയിലെ മതില്‍കെട്ടിന് പുറത്തുള്ള സ്വകാര്യ ഭൂമിയിലെ മരങ്ങളാണ് ബിപിസിഎല്ലിന്റെ സങ്കല്‍പത്തിലെ ഗ്രീന്‍ബെല്‍റ്റ്.