കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ നികത്തൂവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ
ദില്ലി: കൊവിഡിന്റെ സാമ്ബത്തിക പ്രതിസന്ധിയുടെ നഷ്ടം രാജ്യം 2035 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രമേ നികത്തൂവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്
2019-20 സാമ്ബത്തിക വര്‍ഷത്തില്‍ തുടങ്ങിയ കൊവിഡ് പ്രതിസന്ധിയുടെ നഷ്ടം നികത്താന്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കറന്‍സി ആന്റ് ഫിനാന്‍സ് റിപ്പോര്‍ട്ട് 2022 ലാണ് ഇക്കാര്യം ഉള്ളത്.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച -6.6 ശതമാനമായിരുന്നു. 2021-22 ല്‍ രാജ്യം 8.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022-23 വര്‍ഷത്തില്‍ 7.5 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളിലെല്ലാം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെങ്കിലും കൊവിഡ് കാലത്തെ സാമ്ബത്തിക നഷ്ടം മറികടക്കാന്‍ സമയമെടുക്കും.
2021 സാമ്ബത്തിക വര്‍ഷത്തില്‍ 19.1 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. 2022 സാമ്ബത്തിക വര്‍ഷത്തില്‍ 17.1 ലക്ഷം കോടി രൂപയുടെയും 2023 സാമ്ബത്തിക വര്‍ഷത്തില്‍ 16.4 ലക്ഷം കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2022 സാമ്ബത്തിക വര്‍ഷത്തിലെ ജിഡിപി 147.54 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.