ചികിത്സ തേടിയെത്തിയ വയോധികയ്ക്ക് ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രി വളപ്പില്‍വെച്ച് തെരുവുനായയുടെ കടിയേറ്റു
സ്വന്തം ലേഖകൻ
അമ്ബലപ്പുഴ: ചികിത്സ തേടിയെത്തിയ വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ശാസ്താംകോട്ട പള്ളിശേരിക്കല്‍ മുട്ടത്ത് അയ്യത്ത് തെക്കതില്‍ ജാനകി(56)ക്കാണ് ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രി വളപ്പില്‍ തെരുവുനായയുടെ കടിയേറ്റത്.
വെള്ളിയാഴ്ച പകല്‍ മൂന്നിനായിരുന്നു സംഭവം.
തൈറോയിഡിന്റെ ചികിത്സതേടി ആശുപത്രിയില്‍ എത്തിയതായിരുന്നു ജാനകി. കടിയേറ്റ് ജാനകി ആശൂപത്രിയില്‍ തിരികെ എത്തി പ്രതിരോധ കുത്തിവയ്പെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രി വളപ്പില്‍ തെരുവുനായ ശല്ല്യം രൂക്ഷമാണ്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ ആശങ്കയോടെയാണ് കഴിയുന്നത്.
ഇതിനുമുമ്ബും ആശുപത്രിയില്‍ ചികിത്സതേടിയെത്തിയവരെ തെരുവുനായ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.