
സ്വന്തം ലേഖിക
തിരുവല്ല: കണ്ണൂരില്‍ നിന്നു കാണാതായ വീട്ടമ്മയെയും കാമുകനെയും തിരുവല്ലയില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഭര്‍തൃമതിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയെയും ചമ്പക്കുളം സ്വദേശിയായ യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്.
വളപട്ടണം പോലീസ് തിരുവല്ല പോലീസിന്റെ വ്യാഴാഴ്ച സഹായത്തോടെ കവിയൂരിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒരാഴ്ചയായി യുവതിയും യുവാവും ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പറയുന്നു.യുവതിയുടെ ബന്ധുക്കളുടെ പരാതിയിന്മേല് വളപട്ടണം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനടക്കം യുവതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group