കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു , ഫീസ് ഇനത്തില്‍ ഇതുവരെ ചെലവായത് 88 ലക്ഷം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് ഇതുവരെ സര്‍ക്കാരിന് ചെലവായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group