
സ്വന്തം ലേഖകൻ
കോട്ടയം: മകനെ ആക്രമിക്കാനെത്തിയ സംഘം പിതാവിനെ വെട്ടി കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
ആർപ്പൂക്കര കരിപ്പഭാഗം കൊ ച്ചുപറമ്പിൽ അരുൺകുമാർ (കൊച്ചവൻ 22) അയ്മനം ശ്രീനവമി നിതിൻപ്രകാശ് (ചക്കര-27) എന്നിവരെയാണ് ഇന്നലെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജയിംസിനെ (27) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുടമാളൂർ കരികുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുട്ടപ്പനാണ് (84) വെട്ടേറ്റത്. ഒരാഴ്ച മുൻപായിരുന്നു സംഭവം.
കുട്ടപ്പന്റെ മകൻ ഗി രീഷിനോടുള്ള വിരോധത്തെ തുടർന്ന് അന്വേഷിച്ച് എത്തിയ സംഘം ഗിരീഷിനെ കാണാതിരുന്നതിനെ തുടർന്ന് കുട്ടപ്പനെ ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായവരെ കോടതി റി മാൻഡ് ചെയ്തു.