
സ്വന്തം ലേഖകൻ
റാന്നി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. വള്ളംകുളം സ്വദേശി റോയി ചാക്കോയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
അപകട സമയത്ത് ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വയലത്തല പള്ളിക്കു സമീപമാണ് അപകടം നടന്നത്. ബന്ധുക്കളെ മരണ വീട്ടിലെത്തിച്ച ശേഷം വര്‍ക്ക് ഷോപ്പിലേക്ക് പോകും വഴിയാണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ കണ്ട് വഴി യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് കാര്‍ നിര്‍ത്തി ബോണറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീടുള്ള ശ്രമത്തിനിടയില്‍ ബോണറ്റ് ഉയര്‍ത്തിയെങ്കിലും തീ ആളിക്കത്തുകയായിരുന്നു.
തുടര്‍ന്ന്, ഓടിക്കൂടിയ നാട്ടുകാരും റാന്നിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.