കുടുംബപ്രശ്നം; കട്ടപ്പനയിൽ ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

വണ്ടന്‍മേട് ആമയാര്‍ രാംമുറ്റത്തില്‍ സുമന്‍റെ ഭാര്യ സുമിഷ (24) ആണ് മരിച്ചത്. കഴിഞ്ഞ 21നായിരുന്നു സുമിഷയെ ഭര്‍തൃവീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചയക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.
നാല് വര്‍ഷം മുൻപാണ് സുമിഷയും സുമനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും രണ്ടും, ഒന്നും വയസുള്ള കുട്ടികളുണ്ട്.

ഭര്‍ത്താവുമായി സുമിഷയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.