ഇടമലയാര്‍ ആനക്കൊമ്പ് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്‍റേതാണ് നടപടി. 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അജി ബ്രൈറ്റ്, ഉമേഷ് അഗര്‍വാള്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴനാട് ഉദുമല്‍പ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗര്‍ റിസര്‍വ്വ് എന്നിവടങ്ങളില്‍ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയത്. ആനകൊമ്പുകള്‍ ശില്‍പ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയതിനാണ് അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തതത്.

കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പേട്ടയിലെ വീട്ടില്‍ നിന്നാണ് സിബിഐ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ അജിയെ അറസ്റ്റ് ചെയ്തത്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത 22 കേസിലും പ്രതിയാണ്.