കോട്ടയം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; സംഭവം പേരൂര്‍ പള്ളികുന്നേൽ കടവിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം.

ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍ (16), നവീന്‍ (15) എന്നിവരാണ് മരിച്ചത്. നവീന്‍ ഏറ്റുമാനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഇന്ന് പകല്‍ 12 മണിയോടെ പേരൂര്‍ പള്ളിക്കുന്നിലാണ് സംഭവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ട് കാൽവഴുതി മുങ്ങി താഴ്ന്നത്.

ഇവരെ രക്ഷിക്കാൻ നേതൃത്വത്തിൽ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.