കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ പത്തൊൻപത്കാരൻ പ്രണയനൈരാശ്യംമൂലം ആത്മഹത്യ ചെയ്തു; യുവാവിന്റെ മ‍ൃതദേഹം ചെക്ക് ഡാമിനുള്ളിൽ നിന്ന് കണ്ടെത്തി; സഹപ്രവർത്തകരോട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായി സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ യുവാവിന്റെ മ‍ൃതദേഹം ചെക്ക് ഡാമിനുള്ളിൽ കണ്ടെത്തി .മുക്കാലി വട്ടുപുരക്കൽ ലാലിച്ചന്റെ മകൻ മനു(19) ആണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ മനുവിനെ കാണാതായതായി ബന്ധുക്കൾ പരാതി നല്കിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചെക്ക് ഡാമിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേ​ഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനു കാഞ്ഞിരപ്പള്ളിയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രണയനൈരാശ്യം ഉണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് മുൻപ് പറഞ്ഞിരുന്നതായും പെട്രോൾ പമ്പിലെ ജീവനക്കാർ പറഞ്ഞു.

ചേനപ്പാടി ക്രംബ് റബ്ബർ ഫാക്ടറിക്ക് സമീപത്തുള്ള മണിമലയാറിലുള്ള കരിമ്പു കയത്തിനോടു ചേർന്നുള്ള തടയണയ്ക്ക് സമീപം ഇന്ന് രാവിലെ പത്ത്മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.