
സ്വന്തം ലേഖകൻ
കൊച്ചി: റോഡിലൂടെ നടന്നു പോകുമ്പോൾ ഹോട്ടലിന്റെ സീലിങ് അടർന്ന് തലയിൽ വീണ് ആറ് വയസുകാരന് പരിക്കേറ്റു. പീച്ചാനിക്കാട് പാലിക്കുടത്ത് ബേബിയുടെ മകൻ ബിനിൽ ഏലിയാസ് ബേബി (6) യുടെ തലയ്ക്കാണ് പരിക്കേറ്റത്.
ഹിൽ സ്പാർക്ക് ബാർ ഹോട്ടലിന്റെ സീലിങാണ് അടർന്നു വീണത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം അമ്മയ്ക്കും സഹോദരനുമൊപ്പം റോഡ് കുറുകെ കടക്കവെയാണ് അപകടം.
കുട്ടിയെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീലിങ് അടർന്നു വീണ് നിൽജിയും ബിനിലും റോഡിൽ വീണു. തലപൊട്ടി രക്തം ഒഴുകിയ ബിനിലിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അമ്മ നിൽജിയും മക്കളായ നിബിലും ബിനിലുമൊത്ത് മറ്റൂരിലെ അമ്മ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ആഴത്തിൽ മുറിവേറ്റ കുട്ടിയുടെ തലയുടെ ഇടതു ഭാഗത്ത് 10 തുന്നലുകളുണ്ട്. കൂടെയുണ്ടായിരുന്ന നിബിലിന്റെ കൈയ്ക്കു പരിക്കുണ്ട്.
അടർന്നു വീണ സീലിങിന്റെ ബാക്കി ഭാഗങ്ങളും ഏതുനിമിഷവും താഴേക്കു പതിക്കാവുന്ന നിലയിലാണ്.