video
play-sharp-fill

സ്വര്‍ണക്കടത്ത് കേസ്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയിൽ

സ്വര്‍ണക്കടത്ത് കേസ്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃക്കാക്കര: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി ഷാബിന്‍ പിടിയില്‍.

ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഷാബിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ചൊവ്വാഴ്ച ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ലാപ്ടോപ്പ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു.

ഷാബിന്‍ പാര്‍ട്‌ണറായ തൃക്കാക്കര തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസിന്റെ പേരില്‍ ദുബായില്‍ നിന്നു വന്ന കാര്‍ഗോയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച 2.26 കിലോ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇറച്ചി നുറുക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്.

പാഴ്‌സല്‍ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഷാബിന് ഇടപാടില്‍ പങ്കുള്ളതായി നകുല്‍ മൊഴി നല്‍കിയിരുന്നു. കടത്തിയ സ്വര്‍ണത്തിനായി പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.