
പോലീസ് റെയ്ഡിനെത്തിയപ്പോള്‍ മുറിയിലുണ്ടായിരുന്നത് കാര്‍ത്തികയും ഏഴ് യുവാക്കളും; പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതികള്‍ കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; അബദ്ധം പറ്റിയതെന്ന് പറഞ്ഞ് പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു; കോട്ടയം സ്വദേശിനിയായ കാര്‍ത്തിക വഴുതക്കാട് സ്വദേശി ശങ്കരനാരായണന്റെ കാമുകിയാണ്; ആഡംബര ജീവിതത്തിനായാണ് സംഘം ഇതില്‍ നിന്നും കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത്; ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന പ്രധാന പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല; പിടിയിലായത് ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരായും ഗ്രാഫിക് ഡിസൈറായും ജോലി ചെയ്യാനെത്തിയവർ
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരത്തെ കെന്റ് മഹല്‍ ഫ്ലാറ്റിൽ നടന്ന റെയ്ഡിൽ ലഹരിമരുന്നുകളുമായി കഴിഞ്ഞ ദിവസം പിടിയിലായത് ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരായും ഗ്രാഫിക് ഡിസൈറായും ജോലി ചെയ്യാനെത്തിയ യുവതിയും യുവാക്കളും. കോട്ടയം സ്വദേശിനിയായ യുവതി ഉള്‍പ്പെടെ എട്ടുപേരാണ് പോലീസ് പരിശോധനയില്‍ കുടുങ്ങിയത്.
കെന്റ് മഹല്‍ ഫ്ലാറ്റിലായിരുന്നു പിടിയിലായവരുടെ താമസം. ഇവര്‍ താമസിച്ചിരുന്ന പത്തൊന്‍പതാം നിലയിലെ ഫ്ലാറ്റില്‍ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. ആലപ്പുഴ വള്ളികുന്നം സ്വദേശി മുഹമ്മദ് സിറാജ്(21), തിരുവനന്തപുരം കല്ലമ്ബലം സ്വദേശി റിസ്വാന്‍(23), തിരുവനന്തപുരം വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍(23), ആലപ്പുഴ ചേര്‍ത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22), തേക്കുമുറി, പുളിയന്നൂര്‍ സ്വദേശി അനന്തു(27), ഹരിപ്പാട് ചിങ്ങോട് സ്വദേശി അഖില്‍(24), തൃശൂര്‍ ചാവക്കാട് പിള്ളക്കാട് സ്വദേശി അന്‍സാരി(23), കോട്ടയം വില്ലൂന്നി സ്വദേശിനി കാര്‍ത്തിക(26) എന്നിവരാണ് പൊലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാഷിഷ് ഓയില്‍ ചെറിയ കുപ്പി ഒന്നിന് 1,500 മുതല്‍ 3,000 രൂപവരെയാണ് ഇവര്‍ ഈടാക്കയിരുന്നത്. ആദ്യമായി വാങ്ങുന്നവര്‍ക്ക് 3,000 രൂപയും സ്ഥിരമായി വാങ്ങുന്നവര്‍ 1,500 – 2,000 എന്നീ നിരക്കുകളിലായിരുന്നു വില്‍പ്പന. പൊലീസ് ഫ്ലാറ്റിലെത്തുമ്ബോള്‍ യുവതിയടക്കം എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. പ്രതികളില്‍ നിന്നും മയക്കുമരുന്നു വാങ്ങുന്നരില്‍ ഭൂരിഭാഗവും ജെയിന്‍ യൂണിവേഴ്സിറ്റിയിലേയും രാജഗിരി കോളേജിലെയും വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി മാതാപിതാക്കളെ വിവരമറിയിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന പ്രധാന പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആറുമാസം മുന്‍പാണ് പ്രതികളില്‍ നാലുപേര്‍ ചേര്‍ന്ന് ഉത്തരേന്ത്യന്‍ സ്വദേശിയുടെ പേരിലുള്ള ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്. ഇവിടെ സ്ഥിരമായി പുറത്ത് നിന്നും ആളുകള്‍ എത്തുന്നത് പതിവായിരുന്നു. പലപ്പോഴും അര്‍ദ്ധ രാത്രിയില്‍ ഇവരുടെ മുറിയില്‍ നിന്നും ഉച്ചത്തില്‍ പാട്ടും ബഹളവും ഉണ്ടാകുമായിരുന്നു. ഇതിനിടയിലാണ് കൊച്ചി സിറ്റി പൊലീസിന് ഇവിടെ മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിക്കുന്നത്. തുടര്‍ന്നായിരുന്നു ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് പൊലീസും സംയുക്തമായി റെയ്ഡ് നടത്തിയത്.
റെയ്ഡിനെത്തുമ്ബോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് പരിഭ്രമിച്ച പ്രതികള്‍ കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു അബദ്ധം പറ്റിയതെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്കെടുത്തില്ല. കാരണം ദിവസങ്ങളായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം സ്വദേശിനിയായ കാര്‍ത്തിക വഴുതക്കാട് സ്വദേശി ശങ്കരനാരായണന്റെ കാമുകിയാണ്. ആഡംബര ജീവിതത്തിനായാണ് സംഘം ഇതില്‍ നിന്നും കിട്ടുന്ന പണം വിനിയോഗിച്ചിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് റിമാന്‍ഡ് ചെയ്യും.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വി.യു കൂര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലീസ് ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് എസ്.എച്ച്.ഒ ടി.ആര്‍ സന്തോഷ്, പ്രിന്‍സിപ്പല്‍ എസ്‌ഐ മനു പി മേനോന്‍, എസ്‌ഐമാരായ ജേക്കബ് മാണി, മണികണ്ഠന്‍, എഎസ്‌ഐ മാരായ സുനില്‍, രാജിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുരളീധരന്‍, അനില്‍ ജെബി, അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയകുമാര്‍, ബിയാസ്, ഷബ്ന, ശരത് മോന്‍ എന്നിവരും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.