play-sharp-fill
ഫഹദ് ഫാസിൽ തെങ്ങിൽ; ‘ഞാൻ പ്രകാശൻ’ ചിത്രീകരണം പുരോഗമിക്കുന്നു

ഫഹദ് ഫാസിൽ തെങ്ങിൽ; ‘ഞാൻ പ്രകാശൻ’ ചിത്രീകരണം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഒരു ഇന്ത്യൻ പ്രണയകഥക്ക് ശേഷം ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഞാൻ പ്രകാശന്റെ പുതിയ പോസ്റ്റർ പുറത്ത്. ഫഹദ് തെങ്ങിൽ കയറി ഇരിക്കുന്ന രസകരമായ ഫോട്ടോയാണ് പുറത്ത് വന്നത്. താഴെ ഇനി എന്ത് നടന്നാലും പ്രകാശനത് പ്രശ്നമല്ല. സേഫായല്ലോ ! എന്ന അടിക്കുറിപ്പോടെ സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. നിഖില വിമൽ ആണ് ചിത്രത്തില നായിക. ആക്ഷേപ ഹാസ്യമായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ്.