മാസ്ക് ഇല്ലെങ്കിൽ വ്യാഴാഴ്ച മുതൽ പിടിവീഴും; പൊലീസ് പരിശോധന കർശനമാക്കും; പിഴ 500

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം; മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും.

കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണു മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി.