
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി.
ഇത്തവണ തൊഴിലില്ലായ്മയ്‌ക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ കമ്പനികള്‍ രാജ്യം വിട്ട് പോകുന്നു എന്ന കാര്യം ഓര്‍മപ്പെടുത്തും വിധം ഒരു ചിത്രത്തിനൊപ്പമാണ് ട്വീറ്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിസിനസുകാരെ രാജ്യത്ത് നിന്ന് തുരത്താന്‍ എളുപ്പമാണ് എന്ന് അദ്ദേഹം ട്വീറ്റില്‍ പരിഹസിച്ചു. മാത്രമല്ല ഹേറ്റ് ഇന്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും ഒരുമിച്ച് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഏഴ് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ഒൻപത് ഫാക്ടറികള്‍, 649 ഡീലര്‍ഷിപ്പുകള്‍, 84,000 തൊഴിലുകള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. മാത്രമല്ല രാജ്യത്തെ കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
2017ല്‍ ഷെവര്‍ലെ, 2018 ല്‍ മാന്‍ ട്രക്ക്, 2019 ഫിയറ്റും, യുണൈറ്റഡ് മോട്ടോഴ്സും, 2020ല്‍ ഹാര്‍ലി ഡെവിഡ്സണ്‍, 2021ല്‍ ഫോഡ്, 2022ല്‍ ഡാറ്റ്സണ്‍ എന്നീ വാഹന നിര്‍മാതാക്കള്‍ രാജ്യം വിട്ടുവെന്നാണ് ട്വീറ്റിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നത്.