video
play-sharp-fill
ശബരിമല: അമിത് ഷാ കേരളത്തിലേയ്ക്ക്; സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി.

ശബരിമല: അമിത് ഷാ കേരളത്തിലേയ്ക്ക്; സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി.

സ്വന്തം ലേഖകൻ

കോഴിക്കോട്: ശബരിമല സമരം ശക്തമാക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിലേക്ക്. സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്നെത്തും. ഡിസംബംർ 15ന് മുമ്പായി അമിത് ഷാ എത്തുമെന്നാണ് സൂചന. പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടാകും. എന്നാൽ ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷാ അടക്കമുള്ള നേതാക്കൾ ഇവിടെ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. സമരത്തിൽനിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാർട്ടിക്കുള്ളിൽ എതിർപ്പിനിടയാക്കുകയും ചെയ്തു. അതേസമയം സുരേന്ദ്രന്റെ അറസ്റ്റ് വിഷയത്തിൽ പാർട്ടി കാര്യമായി പ്രതിഷേധങ്ങൾ നടത്തിയില്ലെന്നും ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ ഉണ്ടായതുപോലെ ശക്തമായ പ്രതിഷേധം സുരേന്ദ്രന്റെ കാര്യത്തിൽ ഉണ്ടായില്ല എന്നാണ് ആരോപണം.