
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 29 ന് കേരളത്തിലെത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.
ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കേരളസന്ദര്‍ശനം റദ്ദാക്കിയതല്ലെന്നും, നീട്ടിവെച്ചതാണെന്നും സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ തീയതി ഉടന്‍ തീരുമാനിക്കുമെന്നും കേരള നേതാക്കള്‍ സൂചിപ്പിച്ചു. അമിത് ഷായുടെ കേരള സന്ദര്‍ശനം പാർട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി നേതൃത്വം.
പൊതു റാലി, പൊതു സമ്മേളനങ്ങള്‍, വിവിധ കൂടിക്കാഴ്ചകള്‍ തുടങ്ങിയവയും ബിജെപി നേതൃത്വം പദ്ധതിയിട്ടിരുന്നു.