
സ്വന്തം ലേഖിക
മലപ്പുറം :മലപ്പുറത്ത് പെണ്‍കുട്ടികള്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ വിഡിയോ എടുക്കുന്നതിന് മുമ്പും യുവാവ് ഒരുപാട് മര്‍ദിച്ചെന്ന് യുവതികള്‍. സംഭവം നടന്ന ദിവസം വൈകിട്ട് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ തുടക്കം മുതല്‍ ഗൗരവകരമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും യുവതികള്‍ ആരോപിച്ചു .
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയേയും തങ്ങളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വൈകുന്നേരം നാലു മണിയോടെ സ്‌റ്റേഷനിലെത്തിയ തങ്ങള്‍ രാത്രി ഏഴര വരെ പ്രതികള്‍ വരുന്നതിനായി കാത്തു നിന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോമ്പുതുറന്ന ശേഷമേ സ്റ്റേഷനിലെത്താന്‍ പറ്റുവെന്ന് പ്രതികള്‍ അറിയിച്ചുവെന്നും അതിനാല്‍ കാത്തിരിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നും യുവതികള്‍ വ്യക്തമാക്കി. പൊലീസ് തയാറാക്കിയ എഫ്‌ഐആര്‍ ദുര്‍ബലമാണ്. തങ്ങള്‍ നല്‍കിയ മൊഴി പൂര്‍ണമായും രേഖപ്പെടുത്താന്‍ പോലും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും യുവതികള്‍ ആരോപിച്ചു.



