
സ്വന്തം ലേഖകൻ
മുംബെെ: ഐ പി എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ കൊഹ്ലി തന്റെ പരിതാപകരമായ ഫോം തുടരുകയാണ്.
സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിലാണ് കൊഹ്ലി രണ്ടാമതും ഗോള്‍ഡണ്‍ ഡക്ക് ആകുന്നത്. നേരത്തെ ലക്ക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലും കൊഹ്ലി ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലത്തെ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ ബാറ്റ് ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആര് സി ബി ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എടുത്തിട്ടുണ്ട്.
കൊഹ്ലിയെ കൂടാതെ ക്യാപ്ടന് ഫാഫ് ഡുപ്ളെസി (5), അനുജ് റാവത്ത് (0), ഗ്ളെന്‍ മാക്സവെല്‍ (12) എന്നിവരാണ് പുറത്തായത്. ആറ് റണ്‍സെടുത്ത സുയാഷ് പ്രഭുദേശായിയും റണ്ണൊന്നുമെടുക്കാതെ ഷഹബാസ് അഹമ്മദുമാണ് ക്രീസില്‍.
കൊഹ്ലിയുടേത് അടക്കം മൂന്ന് മുന്‍നിര വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ ജാന്‍സണാണ് ബാംഗ്ളൂരിനെ തകര്‍ത്തത്. മാക്സ്വെല്ലിന്റെ വിക്കറ്റ് നടരാജനും സ്വന്തമാക്കി.
എന്നാല്‍ കൊഹ്ലിയുടെ ആദ്യ പന്തില്‍ തന്നെയുള്ള പുറത്താകലിന് പിന്നില്‍ താരത്തിന്റെ അടുത്ത സുഹൃത്തും ഹൈദരാബാദ് നായകനുമായ കെയ്ന്‍ വില്ല്യംസണിന്റെ ബുദ്ധിയാണ്. കൊഹ്ലി ക്രീസില്‍ എത്തിയ ഉടന്‍ രണ്ടാം സ്ലിപ്പിനെ മടക്കിക്കൊണ്ടു വന്ന വില്ല്യംസണിന്റെ തന്ത്രത്തിന് മുന്നില്‍ കൊഹ്ലി വീഴുകയായിരുന്നു.
രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ കൊഹ്ലിയുടെ ബാറ്റില്‍ കൊണ്ട പന്ത് രണ്ടാം സ്ലിപ്പില്‍ മാര്‍ക്ക്റാം അനായാസം കൈപിടിയിലൊതുക്കുകയായിരുന്നു. തൊട്ടുമുൻപിലത്തെ പന്തില്‍ ഡുപ്ളെസിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ജാന്സന് അതേ ഓവറിന്റെ അവസാന പന്തില്‍ റാവത്തിനെയും പുറത്താക്കി. ഒന്നാം സ്ളിപ്പില്‍ ക്യാച്ച് നല്‍കിയാണ് റാവത്ത് പുറത്തായത്.