
സ്വന്തം ലേഖകൻ
കണ്ണൂർ: ലീഗ് ക്ഷണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം.
പ്രസ്താവന അനവസരത്തിലെന്ന് സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. കണ്‍വീനര്‍ പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് എല്‍.ഡി.എഫ് മുന്നണിയിലേക്ക് ലീഗിനെ ജയരാജന് സ്വാഗതം ചെയ്തത്. പിന്നീട് രണ്ടു ദിവസം അദ്ദേഹം ഇതേ കാര്യം ആവര്‍ത്തിച്ചു.
ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കണ്ട ആവശ്യം ഇപ്പോഴില്ലെന്ന് എല്‍.ഡി.എഫ് നേതാക്കളുടെ അഭിപ്രായം. ജയരാജന് കണ്‍വീനറായതിന് ശേഷം ഇടതുമുന്നണി യോഗം പോലും ഇതുവരെ നടന്നിട്ടില്ലെന്നിരിക്കെ പിന്നെങ്ങനെയാണ് ഇങ്ങനെ പറയാനാവുക എന്നാണ് നേതാക്കന്മാര് പറയുന്നത്.









