play-sharp-fill
ശബരിമല; ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല; വി.മുരളീധരൻ

ശബരിമല; ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല; വി.മുരളീധരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സമരത്തിൽ കടുത്ത വിമർശനവുമായി വി.മുരളീധരൻ രംഗത്തെത്തി. ആത്മാഭിമാനം ഉള്ള ബിജെപിക്കാർ ഒത്തു തീർപ്പിന് പോകില്ല. സമരം തീർക്കാൻ സംസ്ഥാന അധ്യക്ഷൻ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അടിച്ചമർത്താൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. വയൽക്കിളി സമരത്തിന് മറുപടി പറയാൻ താൻ സംസ്ഥാന ഘടകത്തിലല്ല പ്രവർത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന അധ്യക്ഷനാണ് നൽകേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ചുണ്ടായ സമരത്തിൽ നിന്ന് ബിജെപി പിൻവാങ്ങിയതിൽ ആർഎസ്എസ് നേതൃത്വത്തിന് അതൃപ്തിയെന്നാണ് സൂചന.
ബിജെപി നേതാക്കൾ ശബരിമല സമരത്തിന് നൽകിയ നിർദ്ദേശങ്ങൾ അട്ടിമറിക്കുകയാണെന്നും ശബരിമല കർമപദ്ധതി സർക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമെന്നോണമാണെന്നും ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങൾ നോക്കാൻ മാത്രമേ സമയമുള്ളൂവെന്നും ആർഎസ്എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആർഎസ്എസ് നേതാക്കൾ സൂചന നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group