play-sharp-fill
വിനോദ സഞ്ചാരികൾക്കായി വെറും  80 രൂപ നിരക്കിൽ  വേമ്പനാട്ടുകായലിലെ  പാ​​തി​​രാ​​മ​​ണ​​ല്‍    ദ്വീ​​പ് സ​​ന്ദ​​ര്‍​​ശി​​ക്കാ​​ന്‍ അവസരം

വിനോദ സഞ്ചാരികൾക്കായി വെറും 80 രൂപ നിരക്കിൽ വേമ്പനാട്ടുകായലിലെ പാ​​തി​​രാ​​മ​​ണ​​ല്‍ ദ്വീ​​പ് സ​​ന്ദ​​ര്‍​​ശി​​ക്കാ​​ന്‍ അവസരം

സ്വന്തം ലേഖിക

കു​​മ​​ര​​കം: സം​​സ്ഥാ​​ന ജ​​ല ഗ​​താ​​ഗ​​ത വ​​കു​​പ്പ് ടൂ​​റി​​സ്റ്റു​​ക​​ള്‍​​ക്ക് 80 രൂ​​പ നി​​ര​​ക്കി​​ല്‍ വേമ്പനാട്ടുകായലിലെ പാ​​തി​​രാ​​മ​​ണ​​ല്‍ ദ്വീ​​പ് സ​​ന്ദ​​ര്‍​​ശി​​ക്കാ​​ന്‍ അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്നു. വി​​വി​​ധ ഇ​​നം ദേ​​ശാ​​ട​​ന പ​​ക്ഷി​​ക​​ളാ​​ലും പ​​ച്ച​​പ്പി​​ന്‍റെ ആ​​ക​​ര്‍​​ഷ​​ണ​​ത​​കൊ​​ണ്ടും സമ്പന്നമായ ദ്വീ​​പി​​ല്‍ നി​​ര​​വ​​ധി ടൂ​​റി​​സ്റ്റു​​ക​​ളാ​​ണ് ദി​​വ​​സേ​​ന എ​​ത്തു​​ന്ന​​ത്.


മു​​ഹ​​മ്മ സ്റ്റേ​​ഷ​​നി​​ല്‍​​നി​​ന്നും 10.30നും 11.45 ​നും മണിയാപറമ്പിൽ പു​​റ​​പ്പെ​​ടു​​ന്ന എ​​സ് -49 ബോ​​ട്ടി​​ല്‍ പ​​തി​​രാ​​മ​​ണ​​ലി​​ല്‍ എ​​ത്താം. സ്വ​​കാ​​ര്യ ബോ​​ട്ടി​​ല്‍ 1000 രൂ​​പാ ഈടാക്കുമ്പോൾ വെറും 80 രൂ​​പാ നി​​ര​​ക്കി​​ല്‍ കാ​​യ​​ല്‍ സ​​വാ​​രി​​യും ദ്വീ​​പ് സ​​ന്ദ​​ര്‍​​ശ​​ന​​വും സാ​​ധ്യ​​മാ​​കു​​ന്ന സം​​രം​ഭ​​ത്തി​​ന് മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് മു​​ഹ​​മ്മ സ്റ്റേ​​ഷ​​ന്‍ മാ​​സ്റ്റ​​ര്‍ ഷാ​​ന​​വാ​​സ് ഖാ​​ന്‍ പ​​റ​​ഞ്ഞു. ബു​​ക്കിം​ഗി​​ന് ഫോണ്‍: 9400050331.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group