
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ മോചിതരാക്കില്ല. പെണ്‍കുട്ടികളെയും സ്ത്രീകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവര്‍, കുട്ടികള്‍ക്ക് നേരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍, പുറത്തിറങ്ങിയാല്‍ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവര് എന്നിവരെ ഒഴിവാക്കിയുള്ള പട്ടികയാണ് തയ്യാറാക്കിയത്.
ശിക്ഷാകാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയയ്ക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ കൊടും കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള വിശദാംശങ്ങള്‍ തയ്യാറാക്കി നല്കാന് ചീഫ് സെക്രട്ടറിയോട് നേരത്തേ മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചിരുന്നു.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര കുറ്റകൃത്യം ചെയ്തവരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കിയത്.



