
സ്വന്തം ലേഖകൻ
കോട്ടയം: വെയിലത്ത് നാരങ്ങാവെള്ളം കുടിച്ചാൽ ചങ്ക് പൊള്ളുമെന്നതാണ് അവസ്ഥ. നാരങ്ങയുടെ വില കുതിച്ച് കുതിച്ച് കിലോയ്ക്ക് 220 രൂപയാണ് വില.
ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില കുതിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്നാണ് കോട്ടയത്ത് നാരങ്ങ എത്തുന്നത്.
വേനലില്‍ നാരങ്ങയുടെ വില വര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവില ഇപ്പോഴുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലകൂടിയതോടെ നാരങ്ങാവെള്ളത്തിന്റെ വില്പന പലയിടത്തും നിര്‍ത്തി. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയപാനിയമായാണ് നാരങ്ങാവെള്ളം.
നോമ്ബ് തുറക്കാന്‍ വെള്ളമായി ഉപയോഗിക്കുന്നതും നാരങ്ങാവെള്ളമാണ്. ഈ വിലയ്ക്ക് വാങ്ങി വിറ്റാല്‍ ഒന്നും കിട്ടില്ലെന്ന് കൂള്‍ബാര്‍ ഉടമകള്‍ പറയുന്നു. വിലകൂട്ടിവിറ്റാല് ഉള്ള കച്ചവടംകൂടി പോകും.
ഒരു നാരങ്ങയ്ക്ക് 10 രൂപയാണ് കടകളില്‍ വില. വേനല്‍ചൂട് വര്‍ധിച്ചതോടെ നാരങ്ങാവെള്ളത്തിന് ഡിമാന്‍ഡ് കൂട്ടി. നാരങ്ങയുടെ വരവ് കൂടിയാല്മാത്രമേ വിലകുറയൂ എന്നും വ്യാപാരികള്‍ പറഞ്ഞു.



