‍കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു; താമരശ്ശേരിക്കടുത്ത് കൈതപൊയിലില്‍ ലോറിയുടെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട് : കെ.എസ്.ആര്‍.ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശ്ശേരിക്കടുത്ത് കൈതപൊയിലില്‍ വെച്ചാണ് ബസ് ലോറിയുടെ പിറകില്‍ ഇടിച്ചത്.തിരുവനന്തപുരം- മാനന്തവാടി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം. മുന്നില്‍ പോവുകയായിരുന്ന ലോറി ബ്രേക്ക് ഇട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലിനും വാതിലിനും കേടുപാടുകളുണ്ടായി.
ദിവസങ്ങള്‍ മാത്രം മുൻപ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ട് ലോഫ്ലോര്‍ ബസിന്റെ ചില്ല് തകര്‍ന്നിരുന്നു. ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വന്ന ലോഫ്ലോറും ഇടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് സര്‍വീസുകള്‍ അപകടത്തില്‍പെടുന്നത് തുടരുകയാണ്. നേരത്തെ, അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സര്‍വ്വീസുകള്‍ തുടങ്ങി ആദ്യ 24 മണിക്കൂറിനകം രണ്ട് അപകടങ്ങള്‍ നടന്നിരുന്നു.