കോട്ടയം ജില്ലയിൽ ഇന്ന് (20/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഏപ്രിൽ 20 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുറ്റിയക്കവല, പൂഴിക്കനട എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പഞ്ചായത്തുപടി, ക്രീപ്പ് മില്ല് ,തീക്കോയി ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ കുളങ്ങരപടി, ഇടത്രക്കടവ്, ട്രാൻസ്ഫോർമറുകൾ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശങ്കരശ്ശേരി, ഓഫീസ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 2 മണി വരെയും ,പള്ളികുന്ന് ട്രാൻസ്ഫോർമറിൽ 9 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ – എരുമപ്പെട്ടി ഭാഗത്ത് രാവിലെ 9 മണി മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ, 7-ാം മൈൽ, കുരുവിക്കൂട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പോപുലർ ട്രാൻസ്ഫോർമർ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരേയും സരയു , ആവണി , സുരഭി , വള്ളിക്കാവ് , പെരുന്ന വെസ്റ്റ് , സുരേഷ് നേഴ്സിംഗ് ഹോം , കോച്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലൂന്നി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ മണ്ഡപം പടി കളത്തൂർ ഭാഗത്ത് നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.