വിദേശ മദ്യഷാപ്പില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച്‌ മുങ്ങിയ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

മാഹി: വിദേശ മദ്യഷാപ്പില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച്‌ മുങ്ങിയ യുവാവ് അറസ്റ്റിൽ.

പന്തക്കലിലെ വിദേശ മദ്യഷാപ്പില്‍ ജോലിക്കാരനായിരുന്ന കുന്നകുളം തിപ്പിലശ്ശേരി അമ്ബലത്ത് വീട്ടില്‍ നജീബി (38)നെയാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തക്കല്‍ എസ്.ഐ പി.പി. ജയരാജ്, ക്രൈം സ്വകാഡ് അംഗങ്ങളായ എ.എസ്.ഐ കിഷോര്‍, സി.വി.ശ്രീജേഷ് എന്നിവരടങ്ങിയ സംഘം തിരുവനന്തപുരത്ത് വെച്ച്‌ ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പള്ളൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാഹി സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കേസന്വേഷണം. പ്രതിയെ മാഹി കോടതി 11 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.