play-sharp-fill
വൈദ്യുതി ഭവന്‍ ഉപരോധിച്ച്‌ സമരം കടുപ്പിക്കാന്‍ കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ; ആര് വൈദ്യുതിഭവന്‍ വളഞ്ഞാലും ചെയര്‍മാനോ കെഎസ്‌ഇബിയോ വളയില്ലെന്ന് ബി അശോക് ; ചെയർമാന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ  അനിശ്ചിതകാല സത്യഗ്രഹം പുനരാരംഭിച്ച് അസോസിയേഷൻ

വൈദ്യുതി ഭവന്‍ ഉപരോധിച്ച്‌ സമരം കടുപ്പിക്കാന്‍ കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ; ആര് വൈദ്യുതിഭവന്‍ വളഞ്ഞാലും ചെയര്‍മാനോ കെഎസ്‌ഇബിയോ വളയില്ലെന്ന് ബി അശോക് ; ചെയർമാന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ അനിശ്ചിതകാല സത്യഗ്രഹം പുനരാരംഭിച്ച് അസോസിയേഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈദ്യുതി ഭവന്‍ ഉപരോധിച്ച്‌ സമരം കടുപ്പിക്കാന്‍ കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍. അതേസമയം, അസോസിയേഷന്‍ നടത്താനിരുന്ന വൈദ്യുതിഭവന്‍ വളയല്‍ നിരോധിച്ച്‌ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് ഉത്തരവിറക്കി.


സമരം തീര്‍ക്കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്നാണ് സമരക്കാരുടെ നിലപാട്. അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. നാളെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 5 മുതല്‍ ഡ്യൂട്ടി ചെയ്യാത്തതായി കണക്കാക്കും. ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര് വൈദ്യുതിഭവന്‍ വളഞ്ഞാലും ചെയര്‍മാനോ കെഎസ്‌ഇബിയോ വളയില്ലെന്ന് ബി അശോക് പറഞ്ഞു. സമരം ചെയ്യുന്നവര്‍ തൊഴിലാളികളല്ലെന്നും മാനേജര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെഎസ്‌ഇബിയിലെ സമരം പരിഹരിക്കാന്‍ ഇടത് യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ പ്രശ്നം കഴിഞ്ഞു. അത് വിട്ടുവീഴ്ചയാണ്. ഇനിയുള്ള പ്രശ്നങ്ങള്‍ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോകിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ പിന്‍വലിക്കുക, സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനൊപ്പം നേതാക്കളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓഫിസേഴ്സ് അസോസിയേഷന്‍ വൈദ്യുതി ഭവനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം പുനരാരംഭിച്ചു.

ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും നാളത്തെ ഓഫീസ് വളയല്‍ സമരത്തെ ഗൗരവത്തോടെയാണ് കെഎസ്‌ഇബി മാനേജ്‌മെന്റ് കാണുന്നത്. സംഘര്‍ഷ സാധ്യത ഉണ്ടായാല്‍ വീണ്ടും സമരക്കാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കും.