play-sharp-fill
റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമം; ദിലീപ് കേസും മറ്റും ചര്‍ച്ചയാകുമ്പോഴുള്ള ഈ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചന; പരാതി നല്കാതെയും പ്രതികരിക്കാതെയും നികേഷ്

റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമം; ദിലീപ് കേസും മറ്റും ചര്‍ച്ചയാകുമ്പോഴുള്ള ഈ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചന; പരാതി നല്കാതെയും പ്രതികരിക്കാതെയും നികേഷ്

സ്വന്തം ലേഖകൻ

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.


നികേഷിന്റെ ഭാര്യ റാണി അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയാണ്. റാണിയുടെ അടുത്ത ബന്ധു കാക്കനാട്ടാണ് താമസം. ഇവിടെ നിന്ന് രാവിലെ പള്ളിയില്‍ പോയതാണ് നികേഷിന്റെ ഭാര്യയും കുട്ടിയും.കാക്കാനാട്ടെ ദൂരദര്‍ശന കേന്ദ്രത്തിന് അടുത്തെത്തിയപ്പോഴാണ് ചീറിപാഞ്ഞ് വാന്‍ എത്തിയത്. വാന്‍ കാലില്‍ ഉരസി അതിവേഗം കടന്നു പോയി. പിന്നീട് പുറകോട്ടും ആഞ്ഞു വന്നു. ഒഴിഞ്ഞു മാറിയതു കൊണ്ട് റാണിയും കുട്ടിയും രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപ് കേസില്‍ നിര്‍ണ്ണായകമായ പല അഭിമുഖങ്ങളും റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടിരുന്നു. ഇതുമായി ഈ അപകട ശ്രമത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇടിക്കാന്‍ എന്ന് തോന്നിപ്പിക്കും വിധം വന്ന വാന്‍ മുമ്പോട്ട് പോയ ശേഷം പിന്നോട്ട് വന്നുവെന്നത് ആശങ്ക കൂട്ടുന്ന സാഹചര്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ആരും ഇതുവരെ പൊലീസിന് പരാതി കൊടുത്തിട്ടില്ല.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ അപകടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നികേഷിനെ ഭയപ്പെടുത്താനുള്ള ശ്രമമാകാം ഇതെന്നാണ് നിഗമനം.

എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ നികേഷ് കുമാര്‍ തയ്യാറായില്ല. റിപ്പോര്‍ട്ടര്‍ ടിവിയും വാര്‍ത്ത നല്‍കിയില്ല.

നികേഷ് പരാതി നല്‍കിയാല്‍ മാത്രമേ അന്വേഷണവുമായി മുമ്പോട്ടു പോകാന്‍ പൊലീസിന് കഴിയൂ. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരാതി കൊടുക്കുന്നതിലെ സാങ്കേതികത്വം നികേഷ് പലരോടും ഉയര്‍ത്തുന്നുണ്ട്.

ദിലീപ് കേസും മറ്റും ചര്‍ച്ചയാകുമ്പോഴുള്ള ഈ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം സജീവമായി ഉയരുന്നുണ്ട്. ഏതായാലും പൊലീസ് രഹസ്യ അന്വേഷണം വാഹനാപകടത്തില്‍ തുടങ്ങി കഴിഞ്ഞു. സിസിടിവിയും മറ്റും പരിശോധിച്ച്‌ വ്യക്തത വരുത്തുമെന്നാണ് സൂചന.