video
play-sharp-fill

പൊലീസ് ആസ്ഥാനത്തിന്റെ മുകളിൽ നിന്ന് ചാടി എ.സി.പി. ജീവനൊടുക്കി

പൊലീസ് ആസ്ഥാനത്തിന്റെ മുകളിൽ നിന്ന് ചാടി എ.സി.പി. ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: പൊലീസ് ആസ്ഥാനത്തിന്റെ പത്താം നിലയിൽ നിന്ന് ചാടി അസിസ്റ്റന്റ് കമ്മീഷണർ ആത്മഹത്യ ചെയ്തു. ക്രൈം, ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന പ്രേം വല്ലഭ് (55) എന്ന ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പ്രധാന കവാടത്തിനടുത്തുള്ള കാർ പോർച്ചിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തിയത്. 2016ൽ മികച്ച സേവനത്തിനായി മെഡൽ കരസ്ഥമാക്കിയ ഉദ്യോഗസ്ഥൻ കൂടിയാണ് ഇയാൾ. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.