play-sharp-fill
ഭക്തിമയമായി കുടമാളൂര്‍ പള്ളി നീന്തു നേര്‍ച്ച; പെസഹാ ദിനത്തില്‍ ആരംഭിച്ച നീന്തു നേര്‍ച്ചയില്‍ ജാതിമത ഭേദമെന്യേ വിശ്വാസികള്‍ ഒന്നടങ്കം പങ്കെടുത്തു

ഭക്തിമയമായി കുടമാളൂര്‍ പള്ളി നീന്തു നേര്‍ച്ച; പെസഹാ ദിനത്തില്‍ ആരംഭിച്ച നീന്തു നേര്‍ച്ചയില്‍ ജാതിമത ഭേദമെന്യേ വിശ്വാസികള്‍ ഒന്നടങ്കം പങ്കെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: വിശുദ്ധ വാരത്തോടനുബന്ധിച്ച്‌ കോട്ടയം കുടമാളൂര്‍ പള്ളിയിലെ നീന്തു നേര്‍ച്ചയില്‍ വിശ്വാസികള്‍ ഒന്നടങ്കം പങ്കെടുത്തു. ജാതിമത ഭേദമെന്യേ ഒട്ടേറെ പേരാണ് നീന്തു നേര്‍ച്ചയില്‍ പങ്കെടുത്തത്. പെസഹാ ദിനത്തിലാണ് പള്ളിയിലെ പ്രസിദ്ധമായ നീന്തു നേര്‍ച്ച ആരംഭിച്ചത്.


പള്ളി മൈതാനത്തെ കല്‍കുരിശിന്‍ ചുവട്ടില്‍ നിന്നും പഴയ പളളിയിലേക്കാണ് നീന്തു നേര്‍ച്ച നടക്കുന്നത്. കല്‍കുരിശ് മുതല്‍ പഴയ പള്ളി വരെയുള്ള നീന്തു വഴിയുടെ വെഞ്ചരിപ്പിന് ശേഷം വൈദികരുടെ നേതൃത്വത്തിലാണ് നീന്തു നേര്‍ച്ച ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍ക്കുരിശിന്‍ ചുവട്ടില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിച്ച ശേഷം മുട്ടിന്മേല്‍ നീന്തി പഴയ പള്ളിയില്‍ പ്രവേശിക്കും. അവിടെ നിന്നും തിരുസ്വരൂപം ചുബിച്ച്‌ മാതാവിനോട് പ്രാര്‍ത്ഥിച്ചാണ് നേര്‍ച്ച പൂര്‍ത്തിയാക്കുന്നത്. ആര്‍ച്ച്‌ പ്രീസ്റ്റ് ഡോക്‌ടര്‍ മാണി പുതിയിടം വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ ആന്‍റണി തുറക്കുന്നേല്‍,, ഫാദര്‍ ജോയല്‍ പുന്നശ്ശേരി, പള്ളി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

രാവിലെ 9 മണിക്ക് നടന്ന കുരിശിന്‍റെ വഴിയില്‍ വിശ്വാസികള്‍ ഒന്നടങ്കം പങ്കെടുത്തു. തുടര്‍ന്ന് പീഡാനുഭവസന്ദേശം ദിവ്യകാരുണ്യ ആരാധന, പീഡാനുഭവ ഗാനശുശ്രൂഷ, പീഡാനുഭവ തിരു കര്‍മങ്ങള്‍, നഗരി കാണിക്കല്‍, കുരിശിന്‍റെ വഴി, പീഡാനുഭവ പ്രദര്‍ശന ധ്യാനം എന്നിവയും നടന്നു.