ഒരു വീട്ടിലെ നാല് പേരെ വെട്ടിയത് പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം കാരണമെന്ന് ബന്ധു: പ്രണയം വീട്ടുകാർ എതിർത്തത് സഹോദരങ്ങളായതിനാൽ

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്: കോട്ടായിയില്‍ ഒരു വീട്ടിലെ നാല് പേരെ വെട്ടിയത് പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം കാരണമെന്ന് ബന്ധു.

video
play-sharp-fill

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തുവെന്നും ആക്രമിക്കാന്‍ കാരണം ഇതാവാമെന്നും ബന്ധു കുമാരന്‍ പറഞ്ഞു.

അതേസമയം രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണര്‍ന്നതെന്ന് അയല്‍വാസി പറഞ്ഞു. ആദ്യം കണ്ടത് വെട്ടേറ്റ രേഷ്മയെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് രേഷ്മയുടെ അച്ഛന്‍ മണികണ്ഠനെ പരിക്കുകളോടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. പ്രതിയെത്തിയത് പെട്രോളും പടക്കവുമായാണ്.

ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.