video
play-sharp-fill
തീയറ്ററുകൾ കീഴടക്കാൻ രാത്രിയുടെ രാജാവ് ഒടിയന്റെ എത്തും മുൻപ് ആ മായിക രൂപം സിമന്റിൽ കൊത്തിയെടുത്ത് രതീഷ്: രതീഷിനെ ചുമലിലേറ്റി മോഹൻ ലാൽ ഫാൻസ് സംഘം: മരങ്ങാട്ടുപള്ളിക്കാരന്റെ കരവിരുതിൽ വിരിഞ്ഞത് ലാലേട്ടന്റെ സുന്ദര രൂപം

തീയറ്ററുകൾ കീഴടക്കാൻ രാത്രിയുടെ രാജാവ് ഒടിയന്റെ എത്തും മുൻപ് ആ മായിക രൂപം സിമന്റിൽ കൊത്തിയെടുത്ത് രതീഷ്: രതീഷിനെ ചുമലിലേറ്റി മോഹൻ ലാൽ ഫാൻസ് സംഘം: മരങ്ങാട്ടുപള്ളിക്കാരന്റെ കരവിരുതിൽ വിരിഞ്ഞത് ലാലേട്ടന്റെ സുന്ദര രൂപം

 തേർഡ് ഐ ബ്യൂറോ

കോട്ടയം: രാത്രിയുടെ രാജാവ് ഒടിയൻ തീയറ്ററുകൾ കീഴടക്കാൻ എത്തും മുൻപ് തന്നെ ആ സുന്ദര രൂപം സിമന്റിൽ കൊത്തിയെടുത്ത് രതീഷ് പ്രേക്ഷകർക്ക് സമർപ്പിക്കുകയാണ്. മരങ്ങാട്ടുപള്ളി മുണ്ടിയാനിയിൽ രതീഷ് പരമേശ്വരനെന്ന ശില്പിയാണ് വ്യത്യസ്ത മാർഗത്തിലൂടെ ഒടിയന്റെ രൂപം ശില്പത്തിലാക്കി മാറ്റിയിരിക്കുന്നത്.


മൂന്നാഴ്ചകൊണ്ട് മുപ്പതിനായിരം രൂപ മുടക്കി രതീഷ് തയ്യാറാക്കിയ ശില്പം ഇതിനോടകം തന്നെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഏറ്റെടുത്തു കഴിഞ്ഞു. പാലായിൽ നിന്നുള്ള മോഹൻലാൽ ഫാൻസ് കഴിഞ്ഞ ദിവസങ്ങളിൽ മരങ്ങാട്ടുപ്പള്ളിയിലെ വീട്ടിലെത്തി രതീഷിൽ നിന്നു ഒടിയൻ പ്രതിമയുടെ ചിത്രങ്ങളും , വീഡിയോയും ശേഖരിച്ചിട്ടുണ്ട്. ഒടിയൻ പ്രതിമ ഹിറ്റായതിന്റെ സന്തോഷത്തിലാണ് രതീഷ് ഇപ്പോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ക്ഷേത്രങ്ങളിൽ സിമന്റില് തീർത്ത വിഗ്രഹങ്ങൾ നിർമ്മിച്ചു നൽകുന്ന ശില്പിയാണ് രതീഷ്. ഇത്തരത്തിൽ നിർമ്മിക്കുന്ന ശില്പങ്ങളാണ് ജില്ലയിലെ പല ക്ഷേത്രങ്ങളിലും ഇപ്പോഴുള്ളത്. ഇതിനിടെയാണ് ഒടിയൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മികച്ച ശില്പം നിർമ്മിക്കുന്നവർക്ക് മോഹൻലാൽ സമ്മാനം നൽകുന്നതായി വാർത്ത കണ്ടത്.

തുടർന്നാണ് വ്യത്യസ്തമായ രീതിയിൽ ശില്പം നിർമ്മിക്കാൻ തീരുമാനിച്ചത്. നേരത്തെ രതീഷ് ശില്പം നിർമ്മിച്ചിരുന്നത് സിമന്റിൽ മോൾഡ് ചെയ്തും മറ്റുമായിരുന്നു. എന്നാൽ, ഒടിയനു വേണ്ടി വ്യത്യസ്തമായ രീതി പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതാണ് സിമന്റിൽ നിന്നും ശില്പം കൊത്തിയെടുക്കുന്ന രീതിയിൽ എത്തിച്ചത്. ഇത്തരത്തിൽ കൊത്തിയെടുക്കുന്നതോടെ ശില്പത്തിന് കൂടുതൽ രൂപ ഭംഗിയുണ്ടാകുമെന്ന് ശില്പി രതീഷ് അവകാശപ്പെടുന്നു.


ചിത്രവും വീഡിയോയും വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളിൽ മോഹൻലാലിന്റെ അവാർഡിനായി അയക്കാൻ ഒരുങ്ങുകയാണ് കടുത്ത മോഹൻലാൽ ആരാധകനായ രതീഷ്. ചിത്രം പുറത്തിറങ്ങുമ്പോൾ കോട്ടയത്തെ ഏതെങ്കിലും ഒരു തീയറ്ററിനു മുന്നിൽ തന്റെ ഒടിയനെ പ്രതിഷ്ഠിക്കാൻ സാധിക്കുമോ എന്നാണ് രതീഷ് ഉറ്റു നോക്കുന്നത്.

ശില്പത്തിന്റെ പ്രമോഷനായി പുറത്തിറക്കിയ വീഡിയോ ഇതനോടകം തന്നെ മോഹൻലാൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്.