വനിത ശിശു വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്; ഏപ്രില്‍ 23 നകം അപേക്ഷ സമര്‍പ്പിക്കണം

Spread the love

വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളിലേക്കും വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലുമുള്ള ഒഴിവുകളിലും വിജ്ഞാപനം പുറപ്പെടുവിച്ചു.

വിജ്ഞാപനം വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ് (wcd.kerala.gov.in). നിശ്ചിത ഫോര്‍മാറ്റില്‍ ഏപ്രില്‍ 23 നകം അപേക്ഷ സമര്‍പ്പിക്കണം.