play-sharp-fill
അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി – സിഫ്റ്റ്  ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി: ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും നീക്കം ചെയ്തു:  ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായ വീഴ്ച്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി

അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി – സിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി: ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും നീക്കം ചെയ്തു: ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായ വീഴ്ച്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫ്ലാഗ് ഓഫിന് പിന്നാലെ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി – സിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി.

അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്നും നീക്കം ചെയ്തു. സര്‍വ്വീസുകള്‍ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിയ്ക്കൂറിന് ഉള്ളിലാണ് ഈ രണ്ട് അപകടങ്ങളും നടന്നത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാ​ഗത്ത് നിന്നും വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്ബലത്ത് വെച്ചും, ഏപ്രില്‍ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് അപകടങ്ങള്‍ സംഭവിച്ചത്.


ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സര്‍വീസുമാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സര്‍വീസുകളില്‍ ഒരു ബസ് കല്ലമ്ബലത്തുവെച്ച്‌ ലോറിയുമായി തട്ടി അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടത്തില്‍ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറര്‍ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് അടുത്ത് വെച്ച്‌ മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തില്‍പ്പെട്ടു. സൈഡ് ഇന്‍ഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളില്‍ ആളപയാമൊന്നും ഉണ്ടായില്ല.

അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസില്‍ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം പോറല്‍ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി എം.ഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കി. മനപൂര്‍വ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സര്‍വീസുകളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കല്ലമ്ബലത്ത് വെച്ചുണ്ടായ അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ലെയ്ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.