play-sharp-fill
ബീസ്റ്റ്’ റിലീസ്;  നൂറ് പേർക്ക് ഒരു ലിറ്റർ പെട്രോൾ വിതരണവുമായി വിജയ് ആരാധകർ

ബീസ്റ്റ്’ റിലീസ്; നൂറ് പേർക്ക് ഒരു ലിറ്റർ പെട്രോൾ വിതരണവുമായി വിജയ് ആരാധകർ

സ്വന്തം ലേഖകൻ

തമിഴ്നാട്: സിനിമ റിലീസുകളിൽ കട്ട് ഔട്ടുകൾ ഉയർത്തിയും പാലഭിഷേകം നടത്തിയും ആരാധകർ നടത്തുന്ന ആഘോഷങ്ങൾ എന്നും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.


ഇപ്പോൾ വിജയ് യുടെ ‘ബീസ്റ്റ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ് ഫാൻസിന്റെ വ്യത്യസ്തമായ ഒരു ആഘോഷമാണ് ചർച്ചയായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതം വിതരണം ചെയ്താണ് ആരാധകർ റിലീസ് ആഘോഷമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകർ പെട്രോൾ വിതരണം ചെയ്താണ് സിനിമയെ എതിരേറ്റത്.

പെട്രോളിന്റെ വില ദിനംപ്രതി വർധിക്കുന്നതിനാലാണ് ഇത്തരമൊരു ആഘോഷമെന്ന് ആരാധകർ പറയുന്നു. ‘ഞങ്ങൾ വിജയ്‌യുടെ എല്ലാ സിനിമയും ആഘോഷിക്കും. ഈ വർഷം പുതുമയാർന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനാൽ ഇരുചക്ര വാഹനങ്ങളിൽ വന്ന 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതം നൽകാൻ തീരുമാനിച്ചു’ വിജയ് ആരാധകർ അറിയിച്ചു.

അതേസമയം റിലീസ് ചെയ്ത് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. സിനിമയുടെ തിരക്കഥയിൽ പാളിച്ചകളെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്.

സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.