മണ്‍റോതുരുത്ത്, സാംബ്രാണിക്കൊടി, കൊല്ലം ബീച്ച്‌ ;യാത്രാ പ്രേമികള്‍ക്കായി വെറും 700 രൂപക്ക് ഒരു കിടിലൻ അവധിക്കാല യാത്ര ഒരുക്കി കെഎസ്ആർടിസി

Spread the love


സ്വന്തം ലേഖിക

തിരുവനന്തപുരം: യാത്രാ പ്രേമികള്‍ക്കായി പല തരത്തിലുള്ള ഉല്ലാസ യാത്രകള്‍ കെഎസ്‌ആര്‍ടിസി കൊണ്ടുവരാറുണ്ട്.
ഇപ്പോഴിതാ ഏപ്രില്‍, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെഎസ്‌ആര്‍ടിസി സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി2022 ഏപ്രില്‍ 14,15 മുതല്‍ ഒരു പുതിയ ഉല്ലാസ യാത്ര ആരംഭിക്കുകയാണ്.

എറ്റവും കുറഞ്ഞ ചിലവില്‍ മണ്‍റോതുരുത്ത് – സാംബ്രാണിക്കൊടി തിരുമുല്ലവാരം ബീച്ച്‌ ഉല്ലാസ യാത്രയുമായിട്ടാണ് ഇത്തവണ കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വന്നിരിക്കുന്നത്. വെറും 700 രൂപ മാത്രമാണ് യാത്ര നിരക്ക് വരുന്നത്( ഭക്ഷണം ഒഴികെ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്‍റോതുരുത്ത്:

അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പച്ച തുരുത്താണ് മണ്‍റോ തുരുത്ത്. ചെറു മണ്‍തുരുത്തുകളുടെ കൂട്ടമാണ് മണ്‍റോതുരുത്ത്. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയ തുരുത്ത് കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിക്കുന്നു. ഓരോ മഴക്കാലത്തും കുതിച്ചുകുത്തിയൊഴുകുന്ന കല്ലടയാറില്‍ ഒഴുകിയെത്തി അടിയുന്ന ചെളിയും മണ്ണും എക്കലും ചേര്‍ന്ന് രൂപംകൊണ്ട കരഭൂമിയാണ് ഇവിടെയുള്ള ഓരോ തുരുത്തും.

വെള്ളത്താല്‍ ചുറ്റപ്പെട്ട് ആയിരത്തോളം ചെറു തോടുകളാല്‍ സമ്പന്നമാക്കപ്പെട്ട എട്ടു തുരുത്തുകള്‍ ചേര്‍ന്നതായിരുന്നു മണ്‍റോതുരുത്ത്. ഇരുവശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തലപ്പുകളും, കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന ഇടത്തോടുകളും, തുഴഞ്ഞു നീങ്ങുന്ന കൊച്ചു വള്ളങ്ങളും, ഇരപിടിക്കുനെത്തുന്ന നീര്‍കാക്കകളും, അപൂര്‍വയിനം പക്ഷിക്കൂട്ടങ്ങള്‍ ഗ്രാമക്കാഴ്ചകള്‍ നിറഞ്ഞ മണ്‍റോ തുരുത്ത്. സഞ്ചാരികള്‍ക്ക് ഇഷ്ടകേന്ദ്രം

സാംബ്രാണിക്കൊടി:

മനോഹരമായ കായലുകളാല്‍ ചുറ്റപ്പെട്ട ശാന്തമായ കായലിലൂടെ യാത്ര ചെയ്യാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ഒരിക്കലും സാംബ്രാണിക്കോടി നഷ്ടപ്പെടുത്തരുത്!

അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കോടി ദൈവത്തിന്റെ സ്വന്തം നാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്ന മനോഹരമായ ഒരു ദ്വീപാണ്
പുരാതന കാലത്ത് ചൈനയില്‍ നിന്നുള്ള ചെറിയ കപ്പലുകള്‍ ഈ തീരത്ത് നങ്കൂരമിട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. പ്രദേശവാസികള്‍ ഈ കപ്പലുകളെ ‘ചംബ്രാണി’ എന്ന് വിളിക്കുകയും പിന്നീട് ഈ സ്ഥലം സാംബ്രാണിക്കോടി എന്നറിയപ്പെടുകയും ചെയ്തു.

നിലവില്‍ കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാംബ്രാണിക്കോടി. സമൃദ്ധമായ കണ്ടല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ട ജലപാതകളുടെ ആശ്വാസകരമായ കാഴ്ച ഇത് പ്രദാനം ചെയ്യുന്നു.2 മുതല്‍ 4 കിലോമീറ്റര്‍ വരെ സന്തോഷത്തോടെ ആഴം കുറഞ്ഞ തടാകത്തിലൂടെ നടന്നും.മനോഹരമായ തിരുമുല്ലവാരം ബീച്ചിന്‍്റെ സൗന്ദര്യവും ആസ്വദിക്കുവാനും കഴിയുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.മണ്‍റോതുരുത്തില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് കെ എസ് ആര്‍ ടി സി കൊല്ലം യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.