play-sharp-fill
കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണു; യാത്രക്കാരിക്ക് പരിക്ക്

കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണു; യാത്രക്കാരിക്ക് പരിക്ക്

സ്വന്തം ലേഖകൻ

ആലപ്പുഴ ∙ യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്കു പരുക്ക്. പരുക്കേറ്റ പൊങ്ങ തെക്കേ മറ്റം ശോശാമ്മ വർഗീസിനെ (58) ബസ് ജീവനക്കാർ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു.


വെള്ളിയാഴ്ച വൈകിട്ട് കൈതവന ഭാഗത്തെ കുഴിയിൽ ബസ് ഇറങ്ങിയപ്പോഴാണ് സ്ഥലപ്പേരുകൾ എഴുതിയ ബോർഡ് ഇളകി വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോർഡ് വച്ച പെട്ടിയുടെ കുറ്റി ഇളകിയതാണ് കാരണം. ബസിന്റെ കാലപ്പഴക്കമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുയർന്നു.

എന്നാൽ
യാത്രക്കാരിയുടെ തലയിൽ ബോർഡ് ഇളകി വീണത് യാദൃച്ഛികമായി സംഭവിച്ചതാണ്. കാലപ്പഴക്കമുള്ള ബസുകളൊന്നും സർവീസ് നടത്തുന്നില്ലെന്ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറഞ്ഞു.

ദിവസവും സർവീസിന് മുൻപ് ബസുകൾ പരിശോധിക്കാറുണ്ടെന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.