പ്ലാറ്റ്‌‌ഫോം ബെഞ്ചിൽ ഉറങ്ങിയ ആളുടെ ബാഗും മൊബൈലും മോഷ്ടിച്ച രണ്ടു പേർ പിടിയിൽ; വടകര റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും മൊബൈലും പ്രതികളിൽ ഒരാൾ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായാത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട് : വടകര റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും മൊബൈലും മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കോഴിക്കോട് മേപ്പയൂർ സ്വദേശി ശിവദാസിന്റെ ബാഗും മൊബൈൽ ഫോണുമാണു മോഷണം പോയത്. പ്ലാറ്റ്‌ഫോം ബെഞ്ചിൽ ഉറങ്ങുകയായിരുന്ന ശിവദാസിന്റെ പോക്കറ്റിൽനിന്ന് ഫോണും അരികിലുണ്ടായ ബാഗും പ്രതികളിൽ ഒരാൾ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ മറ്റൊരാള്‍ എത്തി ബാഗിലെ സാധനങ്ങൾ സഞ്ചിയിലാക്കിയ ശേഷം രണ്ടുപേരും സ്റ്റേഷനിൽനിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സാധനങ്ങൾ മോഷണം പോയതറിഞ്ഞ ശിവദാസ് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽനിന്ന് ഇരുവരെയും പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.