100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദളിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദളിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ദളിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്ന് കാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദളിത് വിഭാഗത്തിൽപെട്ട ഒരാളെ പൊളിറ്റ് ബ്യൂറോയിലേക്കു പരിഗണിച്ചത്.

പട്ടികജാതി വിഭാഗത്തിൽപെട്ട നേതാവിനെ രാഷ്ട്രപതിയാക്കിയ ബിജെപിയെ ദളിത് വിരുദ്ധരെന്നു വിളിക്കുന്ന സിപിഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരാണ്. 95 പട്ടികജാതി-പട്ടികവർഗ എംപിമാരും 113 മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെ‍ട്ട് എംപിമാരുമുള്ള പാർട്ടിയാണ് ബിജെപി. 150 ആദിവാസി എംഎൽഎമാരുള്ള ബിജെപി അടിസ്ഥാന വർഗങ്ങൾക്കെതിരാണെന്നു കമ്യൂണിസ്റ്റുകാർ പറയുന്നത് പൊള്ളത്തരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയെ കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം പാർട്ടിയുടെ ഫ്യൂഡൽ മനോഭാവം അവസാനിപ്പിക്കാനാണു സീതാറാം യച്ചൂരിയും പിണറായി വിജയനും തയാറാകേണ്ടത്. രാജ്യത്തെ ദളിത് -പിന്നാക്ക വിഭാഗങ്ങൾ സിപിഎമ്മിനെ അവഞ്ജയോടെ തള്ളിക്കളയാൻ കാരണം ഈ ഇരട്ടത്താപ്പു കാരണമാണ്. തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടെ എസ്‌സി ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഎം ഒന്നാംതരം ദളിത് വിരുദ്ധ പാർട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.