play-sharp-fill
ഡിസംബർ ഒന്നുമുതൽ ഗവിയിലേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും; ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ

ഡിസംബർ ഒന്നുമുതൽ ഗവിയിലേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കും; ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഡിസംബർ ഒന്നുമുതൽ ഗവിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ അറിയിച്ചു. പ്രളയത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗവി യാത്ര പുനഃരാരംഭിക്കുന്നു. ഗവിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റുകൾ നവംബർ 30 മുതൽ ഓൺലൈൻ മുഖേന ബുക്ക് ചെയ്യാം. പ്രളയത്തിൻറെ ഭാഗമായി ഓഗസ്റ്റ് 15ന് ഉണ്ടായ കനത്ത മഴയിൽ മൂഴിയാർ-ഗവി റോഡ് പൂർണമായും തകർന്നിരുന്നു. ഇതേത്തുടർന്നാണ് ഗവിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. മൂഴിയാർ-ഗവി റോഡ് പുനർനിർമാണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കെഎസ്ആർടിസി സർവീസുകളും കഴിഞ്ഞ ആഴ്ച മുതൽ ആരംഭിച്ചിരുന്നു. ഗവി റൂട്ടിൽ വെള്ളയാനകളെ കാണാൻ തിരക്ക് അനുഭവപ്പെടുന്നതിനിടെയായിരുന്നു പ്രളയം കാരണം സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.