play-sharp-fill
ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു;  മൂന്നുപേർക്ക് പരിക്ക്

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ഇടുക്കി: കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മലയിഞ്ചി കട്ടിക്കയം തേങ്ങാനാണിക്കൽ സുരേഷ് മകൻ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കു പറ്റി . സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കുമാണ് പരിക്കുപറ്റിയത്.


ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയിഞ്ചി പെരിങ്ങാശ്ശേരിയില്‍ നിന്ന് വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ജ്യോതിഷിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിതാവ് സുരേഷ്, മാതാവ്: ലില്ലിക്കുട്ടി .