പി.കെ ശശിക്കെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ സിപിഎം ജില്ലാ കമ്മിറ്റി ഇന്ന്
സ്വന്തം ലേഖകൻ
പാലക്കാട് : പി.കെ ശശിക്കെതിരായ പാർട്ടി നടപടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാൻ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതി തീരുമാനങ്ങൾ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുക. ജില്ലാ കമ്മിറ്റിയിലെ സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തുന്നത്. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിലെ പ്രബല വിഭാഗം പി.കെ ശശിയെ പിന്തുണയ്ക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ശശിക്കെതിരായ നടപടി ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.
Third Eye News Live
0