play-sharp-fill
ചരക്ക് ലോറി ഓടിച്ച്‌ കാശ്മീരിലേയ്ക്ക്  ഒരു  യാത്ര  അതും ഒറ്റയ്ക്ക് ;ഏറ്റുമാനൂർ  സ്വദേശിനി   ജലജ വേറെ ലെവലാണ്

ചരക്ക് ലോറി ഓടിച്ച്‌ കാശ്മീരിലേയ്ക്ക് ഒരു യാത്ര അതും ഒറ്റയ്ക്ക് ;ഏറ്റുമാനൂർ സ്വദേശിനി ജലജ വേറെ ലെവലാണ്


സ്വന്തം ലേഖിക

കോട്ടയം:ഏറ്റുമാനൂർ സ്വദേശിനി ജലജ ഒരു യാത്ര പോയി അതും ഒറ്റയ്ക്ക് .
കാശ്മീരിലേക്ക് ആയിരുന്നു യാത്ര .അതിലെന്താണിത്ര പ്രത്യേകത എന്നാവും ചിന്തിക്കുക. ജലജ കാശ്മീരിലേക്ക് പോയത് ചരക്ക് ലോറി ഓടിച്ചായിരുന്നു. . 23 ദിവസം കൊണ്ടാണ് ജലജ തന്റെ യാത്ര പൂര്‍ത്തിയാക്കിയത്.


മുണ്ടക്കയത്തിനടുത്ത് കോരുത്തോടാണ് ജലജയുടെ സ്വന്തം നാട്. വിവാഹത്തിന് ശേഷമാണ് വാഹനം ഓടിക്കാന്‍ തുടങ്ങിയത്. ഡ്രൈവിങ്ങിനോട് ചെറുപ്പം മുതല്‍ തന്നെ ഇഷ്ടമായിരുന്നെന്ന് ജലജ പറയുന്നു. ‘ഭര്‍ത്താവ് രതീഷും അനിയന്മാരുമെല്ലാം ഡ്രൈവര്‍മാരാണ്. ഇടക്ക് ലോറിയിലൊക്കെ കുടുംബത്തോടൊപ്പം മുംബൈയിലേക്കൊക്കെ പോകാറുണ്ട്. അത്തരമൊരു യാത്രയിലാണ് ലോറിയോടിക്കാന്‍ പഠിക്കണമെന്നആഗ്രഹം മനസിലേക്ക് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ലൈസന്‍സ് എടുക്കുകയായിരുന്നു. വിദേശത്തൊക്കെ നിരവധി സ്ത്രീകള്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സൊക്കെ നേടി വാഹനം ഓടിക്കുന്നുണ്ട്. ഇന്ത്യയിലത് കുറവാണ്. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകുക എന്നതും ഇതിന് പിന്നിലുണ്ടായിരുന്നെന്ന്’ ജലജ പറയുന്നു
‘കാശ്മീരിലേക്ക് പോകാന്‍ നേരത്തെ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്ബോഴാണ് കാശ്മീരിലേക്ക് ഒരു ലോഡ് കിട്ടുന്നത്.

അത്ര ദൂരം യാത്ര ചെയ്തിട്ടും കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുദ്ധിമുട്ട് നേരിട്ടത് ബാത്‌റൂമിനായിരുന്നു. മിക്കപ്പോഴും പെട്രോള്‍ പാമ്പു കളെയാണ് ആശ്രയിക്കാറ്. ചിലപ്പോള്‍ ധാബകളെയൊക്കെ ആശ്രയിക്കേണ്ടിവരും. ചിലയിടത്തൊന്നും വൃത്തികാണില്ല. ആളുകളുടെ അടുത്ത് നിന്നൊക്കെ വലിയ പിന്തുണയാണ് ലഭിച്ചത്. ഇതിനൊക്കെ കുടുംബത്തിന്റെ വലിയ പിന്തുണയാണ് ലഭിക്കുന്നത്’ജലജ പറയുന്നു. ഡ്രൈവിങ് പഠിച്ചിട്ടും വാഹനം റോഡിലേക്കിറങ്ങാന്‍ മടിക്കുന്ന സ്ത്രീകളോട് ജലജക്ക് ഒന്നേ പറയാനൊള്ളൂ…’ധൈര്യമായി ഇറങ്ങുക…നിങ്ങള്‍ക്കും സാധിക്കും’…