
സ്വന്തം ലേഖകൻ
പേരാമ്ബ്ര: കുറ്റ്യാടി ജാനകി പുഴയില്‍ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് റെജിലാൽ മരിച്ചുവെന്ന വാർത്ത അറിഞ്ഞ് ഭാര്യ കനിക.ഇന്നലെ വൈകുന്നേരമായിരുന്നു യുവാവിന്റെ സംസ്‌ക്കാരം.
മൃതദേഹം സംസ്ക്കരിക്കുന്നതിന് മണിക്കൂറുകള്‍ക്ക മുമ്ബ് മാത്രമാണ് കനികയെ രജിലാല്‍ മരിച്ച വിവരം അറിയിക്കുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു യുവാവിന്റെ സംസ്‌ക്കാരം.
പത്തു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം 14നായിരുന്നു ഇരുവരുടെയും വിവാഹം. പ്രിയതമന്റെ ജീവനറ്റ ശരീരം അവസാനമായി കണ്ട കനികയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളുംപ്രയാസപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛന്‍ കൃഷ്ണദാസും അമ്മ രജനിയും സഹോദരന്‍ രധുലാലും കണ്ണീരോടെ റെജിലാലിന് യാത്രാമൊഴിചൊല്ലി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി ഏഴരയോടെയാണ് മൃതദേഹം ചങ്ങരോത്ത് കുളക്കണ്ടത്തെ വീട്ടിലേക്കെത്തിച്ചത്.
സുഹൃത്തുക്കളും ബന്ധുക്കളുമായി വലിയ ജനാവലി അവസാനമായി റെജിലാലിനെ ഒരുനോക്കുകാണാനായി എത്തിയിരുന്നു.
വിദേശത്തുനിന്ന് സഹോദരന്‍ രധുലാല്‍ രാത്രിയില്‍ എത്തിയശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞദിവസം കുറ്റ്യാടിപ്പുഴയിലെ ചവറംമൂഴി ഭാഗത്ത് ബന്ധുക്കള്‍ക്കൊപ്പമെത്തി കുളിക്കാനിറങ്ങിയപ്പോഴാണ് റെജിലാലും ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടത്.
വെള്ളത്തില്‍ താഴ്ന്നുപോയ ഇരുവരെയും ആശുപത്രികളിലേക്ക് എത്തിച്ചെങ്കിലും റെജിലാലിനെ രക്ഷിക്കാനായിരുന്നില്ല.
ഇതിന് മുമ്ബും ഈ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെമ്ബനോടയില്‍ നിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട് പുഴയുടെ സംഗമ സ്ഥലമായ ഇവിടെ ഒരു ചുഴിയും അടിയൊഴുക്കുമുണ്ട്. ഇത് പുറമെ നിന്നെത്തുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെടാറില്ല.



