
സ്വന്തം ലേഖിക
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ ഇൻസ്ട്രക്ടർ (സർവേയർ ട്രേഡ്) തസ്തിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് നാളെ ( ഏപ്രിൽ 7 ) രാവിലെ 10.30 ന് അഭിമുഖം നടത്തും.
സർവേ എൻജിനീയറിംഗ്/സിവിൽ എൻജിനീയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവേയർ ട്രേഡിൽ എൻ.ടി.സി.യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0481 5535562.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


