
സ്വന്തം ലേഖകൻ
കോട്ടയം :ചുങ്കം മെഡിക്കൽ കോളേജ് റൂട്ടിലെ കുടമാളൂർ പാലത്തിലെ നടപ്പാത ദ്രവിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു .നടപ്പാത ഒഴിവാക്കി പാലത്തിലൂടെ നടന്നാൽ വണ്ടിയിടിക്കും. ഒന്നിനും സാധിക്കാത്ത അവസ്ഥയിലാണ് നാട്ടുകാർ.
സ്കൂൾ കുട്ടികളും ,പ്രായമായവരും ഉൾപ്പടെ നിരവധിപേരാണ് ഈ വഴി ദിനംപ്രതി കടന്നു പോകുന്നത്.ഇടുങ്ങിയ റോഡായതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്.
നിരവധി ഇരുചക്ര വാഹനങ്ങളാണ് ഈ പാതയിൽ വീണ് അപകടത്തിൽപ്പെടുന്നത്. വാഹനങ്ങൾ കയറിയിറങ്ങുന്നതിനാൽ വിള്ളലിന്റെ ആഴം വർദ്ധിച്ച് വരികയാണ്. തിരക്കേറിയ ചില ദിവസങ്ങളിൽ ഇതുവഴി കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രി ആവിശ്യങ്ങൾക്കായി ഗർഭിണികളുൾപ്പെടെയുള്ള നിരവധി രോഗികൾ വളരെയധികം പ്രയാസപ്പെട്ടാണ് ഈ റോഡിലൂടെ കടന്ന് പോകുന്നത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലത്തിന്റെ ഇരുവശങ്ങളിലും കൈവരി ഇല്ലാത്തതിനാൽ കാൽനട യാത്ര ദുര്ഘടമാണ് . പാലത്തിലൂടെ നടന്നാൽ വണ്ടിയിടിച്ച് മരിക്കും നടപ്പാതയിലൂടെ നടന്നാൽ തോട്ടിൽ മുങ്ങി മരിക്കുമെന്ന സ്ഥിതിയാണ് ഇവിടുത്തെ ജനങ്ങൾക്കുള്ളത്.
പാലത്തിന്റെയും നടപ്പാതയുടെയും അവസ്ഥ ദിനം പ്രതി വഷളാവുകയും ആളുകൾക്ക് യാത്ര ബുദ്ധിമുട്ടാവുകയുമാണ്. ഈ സ്ഥിതിക്ക് ഉത്തരം പറയാൻ ആരും തയ്യാറാകുന്നില്ല എന്നത് മൂലം അവസ്ഥ തുടരുകയാണ്.
റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പല തവണ പരാതിപെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർക്കിടയിൽ പരക്കെ ആക്ഷേപവുമുണ്ട് .ആർപ്പൂക്കര പതിനൊന്നാം വാർഡിലെ ഓജസ് കുടുംബശ്രീ അംഗങ്ങളാണ് ഈ വാർത്ത തേർഡ് ഐ ന്യൂസിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്.



