
സ്വന്തം ലേഖിക
തെലങ്കാന: ക്ഷേത്രത്തിനുള്ളില്‍ കയറി വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളന് പിടിയില്‍.ആഭരണങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ ജനലഴിക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. തെലങ്കാനയിലെ ശ്രീകാകുളത്താണ് സംഭവം. ഇസുറു പാപറാവു എന്നയാളാണ് മോഷണത്തിനിടെ പിടിയിലായത്.
ജനലഴികള്‍ വളച്ച് അകത്തു കയറിയ ഇയാള്‍ വിഗ്രഹത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന് സഞ്ചിയിലാക്കി. തിരിച്ചിറങ്ങുന്നതിനിടെ ജനലഴികളില്‍ കുടുങ്ങിയ ഇാള്‍ക്ക് മുന്നോട്ടും പിന്നോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതുവഴിയെത്തിയ പ്രദേശവാസികളാണ് ഇയാള്‍ ജനലഴിക്കുള്ളില്‍ കുടുങ്ങിയത് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയാണ് ഇയാള്‍ കുടുങ്ങുന്നത്. നേരം പുലര്‍ന്നതിന് ശേഷമാണ് നാട്ടുകര്‍ കള്ളനെ കാണുന്നത്. അപകടത്തില്‍പ്പെട്ടതാണെന്ന് കരുതി രക്ഷപെടുത്താനെത്തിയപ്പോഴാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ കുടുങ്ങിയ ഇയാളെ രക്ഷപെടുത്തിയ ശേഷം പൊലീസിന് കൈമാറുകയും ചെയ്തു.



